Banner Ads

എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പോലീസ് മർദനമേറ്റതായി പരാതി; സംഭവം കരുനാഗപ്പള്ളി സ്റ്റേഷനിൽ

പത്തനംതിട്ട : എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിന് പോലീസ് സ്റ്റേഷനിൽ വെച്ച് മർദനമേറ്റതായി പരാതി. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ വെച്ച് അഞ്ച് പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് മർദിച്ചെന്നാണ് ശരത് ലാലിന്റെ ആരോപണം.

പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചും പിന്നീട് വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയും ഉദ്യോഗസ്ഥർ മർദിക്കുകയായിരുന്നുവെന്ന് ശരത് ലാൽ പറഞ്ഞു. അടൂർ മണക്കാല എഞ്ചിനീയറിങ് കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത വിദ്യാർത്ഥിയെ കാണാനാണ് ശരത് ലാൽ സ്റ്റേഷനിലെത്തിയത്.

ഈ സംഭവുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാൻ പോയ സമയത്താണ് അടൂർ പോലീസിന് നേരെ നാട്ടുകാരുടെ ആക്രമണമുണ്ടായത്. റൗഡി ലിസ്റ്റിലുള്ള വ്യക്തിയെ ഒപ്പം കൂട്ടി പ്രതിയെ പിടിക്കാൻ പോയത് വിവാദമാവുകയും തുടര്‍ന്ന് അടൂർ എസ്ഐയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.