
കൊച്ചി : അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് കേസെടുത്തു. ടിനി ടോമിനെതിരെ കേസെടുക്കാൻ തെളിവുകളില്ലെന്ന പൊലീസിന്റെ റിപ്പോർട്ട് കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി.
അൻസിബയ്‌ക്കെതിരെയുള്ള ടിനി ടോമിന്റെ ജിഹാദി പരാമർശം തമാശയ്ക്ക് പറഞ്ഞതാണെന്ന പൊലീസിന്റെ കണ്ടെത്തൽ എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണ്ണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
നടി നീന കുറുപ്പ് നൽകിയ സാക്ഷിമൊഴിയാണ് ടിനി ടോമിന് തിരിച്ചടിയായത്. ടിനി ടോം വർഗ്ഗീയ പരാമർശം നടത്തിയെന്ന കാര്യത്തിൽ നീന കുറുപ്പിന്റെ മൊഴികളിൽ വ്യക്തതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ടിനി ടോമിനെതിരെ പൊലീസ് കേസെടുത്തത്.