Banner Ads

നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽ; കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ : കണ്ണൂർ എട്ടിക്കുളത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി വിദ്യാർഥിക്ക് ദാരുണാന്ത്യം. പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥി ഫായിസ് ടിവി (18) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഫായിസിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.