Banner Ads

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ക്രൂര പീഡനത്തിനിരയായി; അച്ഛനടക്കം ഏഴ് പേർക്കെതിരെ കേസ്, രണ്ട് പേർ പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ലൈംഗിക ചൂഷണത്തിന് ഇരയായതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനടക്കം ഏഴുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടകക്കെട്ടിടത്തിന്റെ ഉടമയും കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് അറസ്റ്റിലായത്. കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കുട്ടി നേരിട്ട അതിക്രമങ്ങളെക്കുറിച്ച് സ്കൂളിലെ സഹപാഠികളോട് പറയുകയായിരുന്നു.

തുടർന്ന് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയുകയും വിവരം പൊലീസിൽ എത്തുകയുമായിരുന്നു. കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടുന്നത്. അച്ഛൻ ഇപ്പോൾ വിദേശത്താണ്.

ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഏഴ് കേസുകളിലായി ഏഴുപേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. മലയാലപ്പുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതിൽ ഒരു കേസ് പെരുനാട് പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.