
എറണാകുളം : വാളകം സ്കൂളിൽ സഹപാഠികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വിദ്യാർത്ഥിക്ക് ക്രൂരമർദനം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാല് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
കുറ്റക്കാരായ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ വിട്ടതിനുശേഷമായിരുന്നു സംഭവം. വഴിയിൽ തടഞ്ഞുനിർത്തിയ ശേഷം ഒരുകൂട്ടം വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ മുഖത്തടിക്കുന്നതും ആക്രമിക്കുന്നതുമായ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെവന്ന് പൊലീസ് അറിയിച്ചു.