Banner Ads

വീണ്ടും കാടിറങ്ങി ചില്ലിക്കൊമ്പൻ; നെല്ലിയാമ്പതിയിൽ ആശങ്ക

പാലക്കാട്: നെല്ലിയാമ്പതിയിൽ വീണ്ടും ചില്ലിക്കൊമ്പൻ ഇറങ്ങി. നെല്ലിയാമ്പതി വില്ലേജ് ഓഫിസ്, സർകാർ ഓറഞ്ച് – വെജിറ്റബിൾ ഫാം എന്നിവിടങ്ങളിലെ തൊഴിലാളികൾ താമസിക്കുന്ന ലയത്തിെനെ സമീപത്താണ് ഇന്ന് ചില്ലി കൊമ്പൻ ആന മണിക്കൂറുകളോളം നിലയുറപ്പിച്ചത്. പ്രദേശത്തെ മരങ്ങളിൽ നിന്ന് പേരയ്ക്ക്കൾ തിന്നാണ് ആന മടങ്ങിയത്.

കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി പ്രദേശത്ത് ആനയുടെ സാനിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വിലേജ്, വനം വകുപ്പ് അധികൃതർ എത്തി ജനങ്ങൾക്കും വിനോദഞ്ചാരികൾക്കും പ്രദേശത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നിർദ്ദേശം നൽകി. ഫാമിലെ കാപ്പി തോട്ടത്തിലും കെ.ടി.ഡി.സി. പാതയിലും കാട്ടാനയെത്തി. പോത്തുണ്ടി നെല്ലിയാമ്പതി പാതയിൽ കാട്ടാനകൾ എത്തി പുല്ല് കഴിച്ചതിന്റെ അടയളങ്ങളും കണ്ടെത്തി.