Banner Ads

ചില്ലിക്കൊമ്പൻ ജനവാസമേഖലയിൽ; നെല്ലിയാമ്പതിയിൽ നാട്ടുകാർ ആശങ്കയിൽ.

നെല്ലിയാമ്പതി: ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയായ ചില്ലിക്കൊമ്പന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തു. പ്രദേശവാസികളിൽ ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നൂറടി – ലില്ലി പാതയിലാണ് ആന ഇറങ്ങിയത്. കാപ്പിതോട്ടത്തിൽ നിന്നുമാണ് ആണ് പാതയിലേക്ക് ഇറങ്ങിയത്.

ഏറെ നേരം പാതയിൽ നിലയുറപ്പിച്ച ചില്ലികൊമ്പൻ നെല്ലിക്കുളം പൂത്തുണ്ട് ഗേറ്റ് തുറന്നു ഏല തോട്ടത്തിലേക്ക് പോയി.കാട്ടാനയുടെ തുടർച്ചയായ സാന്നിധ്യം കാരണം ഈ മേഖലയിലെ തോട്ടം തൊഴിലാളികളും പ്രദേശവാസികളും ഭയത്തിലാണ്. കാട്ടാനയെ തുരത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.