
കൊച്ചി: വോട്ടെണ്ണലിന് മുൻപ് കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്ന് രമേശ് ചെന്നിത്തല. ഫലം വരുന്നതിന് മുൻപ് ഇത്തരം വിവാദങ്ങളിൽ ഏർപ്പെടുന്നത് അർത്ഥശൂന്യമാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ വഴിയല്ല.
വോട്ടെണ്ണൽ പൂർത്തിയാകുകയും യുഡിഎഫ് വിജയിക്കുകയും ചെയ്ത ശേഷം ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.അനാവശ്യ വിവാദങ്ങൾ താഴെത്തട്ടിലുള്ള പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും.
അതിനാൽ എല്ലാവരും ഇത്തരം ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കണം.കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ തന്റെ അടുത്ത സുഹൃത്താണെന്നും വ്യക്തിപരമായ ഭിന്നതകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.