Banner Ads

രാസവസ്തുക്കൾ കത്തി ചാമ്പലായി; തിരുവനന്തപുരത്ത് ഫാർമസി സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം : തിരുവനന്തപുരം കണ്ണേറ്റുമുക്കിലുള്ള യൂണിവേഴ്സൽ ഫാർമ എന്ന സ്ഥാപനത്തിൽ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾ (കെമിക്കൽസ്) പൂർണ്ണമായി കത്തിനശിച്ചു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. സമീപത്തെ വീടുകളുടെ ഷെഡ്ഡുകളിലേക്ക് തീ പടർന്നിരുന്നുവെങ്കിലും ഫയർഫോഴ്സ് അതിവേഗം ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി.