Banner Ads

ആഘോഷം ദുരന്തമായി: ഗൃഹപ്രവേശന ചടങ്ങിനിടെ 14 വയസ്സുകാരന് ക്രൂരമായി മർദ്ദനമേറ്റു

കോഴിക്കോട്: വളയം കുറുവന്തേരിയിൽ ഗൃഹപ്രവേശന ചടങ്ങിനെത്തിയ 14 വയസ്സുകാരന് ആക്രമണത്തിൽ ഗുരുതര പരിക്ക്. കല്ലാച്ചി പയന്തോങ്ങ് സ്വദേശിയായ നാദിനാണ് പരിക്കേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഗൃഹപ്രവേശന ചടങ്ങിനിടെ നാദും മറ്റൊരു കുട്ടിയുമായി വാക്കേറ്റമുണ്ടായി. ഈ വാക്കേറ്റം പുറത്തുള്ള ചിലർ ഇടപെട്ട് ഏറ്റെടുത്തതോടെയാണ് സംഭവം സംഘർഷത്തിൽ കലാശിച്ചത്.

ക്രൂരമായ മർദ്ദനമേറ്റ നാദിന്റെ മൂക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. ആദ്യം നാദാപുരം താലൂക്ക് ആശുപത്രിയിലും തുടർന്ന് വടകര ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.