
ചെന്നൈ : ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന പരാതിയിൽ നടൻ പ്രകാശ് രാജിന് കോടതി ജാമ്യം അനുവദിച്ചു. ബെംഗളൂരു എസിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്. നാലായിരം രൂപ കോടതിയിൽ കെട്ടിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.
കർണാടക ഉൾപ്പെടെ മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡി കാർഡുകൾ ഉണ്ടെന്ന് കാണിച്ചാണ് പരാതി. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.