
തിരുവനന്തപുരം : ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം പോലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ആദ്യം ശ്രീതുവിനെതിരെ വഞ്ചനാക്കുറ്റം മാത്രമാണ് ചുമത്തിയിരുന്നത്.
എന്നാൽ നുണപരിശോധനയ്ക്ക് വിസമ്മതിച്ച ശ്രീതുവിന് കേസിൽ വ്യക്തമായ പങ്കുണ്ടെന്ന് പോലീസ് പ്രതികരിച്ചു. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ ഇരുവരും തമ്മിൽ അസാധാരണ ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജനുവരി 30-നാണ് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.