തൃശൂർ: ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കുന്നംകുളം പോക്സോ കോടതി ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പുന്നയൂർ സ്വദേശിയായ 43-കാരനാണ് പ്രതി. 2021 ഒക്ടോബറിൽ സ്വന്തം വീട്ടിൽ വെച്ച് അയൽവാസിയായ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. മൂന്ന് ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. ഈ തുക അതിജീവിതയ്ക്ക് നൽകണം. കുന്നംകുളം പോക്സോ കോടതി ജഡ്ജ് എസ്. ലിഷയാണ് ശിക്ഷ വിധിച്ചത്.