Banner Ads

കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ഒളിവിൽ പോയ പ്രതി പിടിയിൽ

കൊച്ചി : ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. മൂന്നാർ കാന്തല്ലൂരിൽ നിന്നാണ് പ്രതിയെ മറയൂർ പോലീസ് പിടികൂടിയത്. അതിക്രമത്തിന് ഇരയായത് ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ്. ഇന്നലെ രാത്രിയാണ് കളമശ്ശേരി പോലീസിന് ഈ അതിക്രമത്തെക്കുറിച്ച് പരാതി ലഭിക്കുന്നത്.

കുട്ടിയുടെ വീട്ടിലെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന യുവാവാണ് കുറ്റകൃത്യം നടത്തിയത്. ഈ കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് ഇയാൾ. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ കുട്ടിയുടെ വീട്ടിലും സ്വന്തം വീട്ടിലുമായി ഇയാൾ കുട്ടിയെ ഉപദ്രവിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.