Banner Ads

മന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ചതിന് കേസ്; മഞ്ചേരി മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാർക്കെതിരെ പൊലീസ് നടപടി

മഞ്ചേരി മെഡിക്കൽ കോളേജ്: ശമ്പളമില്ലെന്ന് പരാതിപ്പെട്ട ജീവനക്കാർക്കെതിരെ കേസ്
മഞ്ചേരി മെഡിക്കൽ കോളേജിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് മുന്നിൽ ശമ്പളമില്ലെന്ന് പരാതിപ്പെട്ട താത്കാലിക ജീവനക്കാർക്കെതിരെ പോലീസ് കേസ് . സംഘം ചേർന്ന് ബഹളമുണ്ടാക്കിയെന്നും സംഘർഷാവസ്ഥ സൃഷ്ടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി ചൊവ്വാഴ്ചയാണ് മന്ത്രിയെത്തിയത്. എച്ച്ഡിസിക്ക് കീഴിൽ ജോലി ചെയ്യുന്ന നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, എക്സറേ ടെക്നീഷ്യൻമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരാണ് രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് മന്ത്രിയോട് പരാതിപ്പെട്ടത്. വേഗത്തിൽ മടങ്ങാനൊരുങ്ങിയ മന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ ബഹളമുണ്ടാക്കി.

പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജിന്റെ പരാതിയെ തുടർന്നാണ് മഞ്ചേരി പോലീസ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ കേസെടുത്തത്.