
തിരുവനന്തപുരം : കവടിയാറിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലും കാൽനടയാത്രക്കാരിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പാലക്കാട് സ്വദേശി നൗഷിജ (24) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ ഒരു കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
തുടർന്ന് റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിൽ ഇടിച്ചാണ് കാർ നിന്നത്. നിതീഷ് എന്നയാളുടെ കാറിലാണ് അപകടമുണ്ടാക്കിയ കാർ ഒടുവിൽ ഇടിച്ചുനിന്നത്. ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്ന നൗഷിജ, ഭർത്താവ് ആഷിക്, സുഹൃത്ത് അലി അക്ബർ എന്നിവരെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഫാഷൻ ഡിസൈനിംഗ് ഹാൻഡ് വർക്കറായ അലി അക്ബറിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാർ ഡ്രൈവർക്കും ഒരു ബംഗാൾ സ്വദേശിക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.