കുറുവ സംഘo എന്ന് സംശയിക്കുന്നവരെ ഇന്ന് വിശദമായി ചോദ്യത്തിനു ഹാജർ ആക്കും,ജില്ലയില്‍ അടുത്തിടെ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഇവരില്‍ നിന്ന് പോലീസ് പ്രാഥമികമായ വിവരങ്ങള്‍ ചോദിച്ചിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം തമിഴ്നാട് സ്വദേശികളിലേക്ക് എത്തിയത്.കസ്റ്റഡിയിലെടടുത്തതിന് പിന്നാലെ പ്രതികളിലൊരാളായ സന്തോഷ് സെല്‍വം പൊലീസില്‍ നിന്ന് രക്ഷപ്പെട്ടോടാൻ ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെ നാല് മണിക്കൂര്‍ നീണ്ട തിരിച്ചിലിനൊടുവിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.അന്വേഷണ ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധുബാബുവിന്റെ നേതൃത്വത്തിലാവും ഇന്ന് ചോദ്യംചെയ്യല്‍.
തമിഴ്നാട് സ്വദേശികളായ മണികണ്ഠന്‍, സന്തോഷ് സെല്‍വം തുടങ്ങിയവര്‍ ഇന്നലെയാണ് പൊലീസിന്റെ പിടിയിലായത്.കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പില്‍ വലിച്ചുകെട്ടിയ ടാര്‍പ്പോളിന്‍ ഷീറ്റിന് അടിയില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു സന്തോഷ്. ഇയാളുടെ ഭാര്യയേയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്