Banner Ads

അടൂരിൽ കഞ്ചാവ് വേട്ട; ആർഎസ്എസ് നേതാവ് അറസ്റ്റിൽ.

പത്തനംതിട്ട:അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ. ജിതിൻ ചന്ദ്രനാണ് എക്സൈസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ഫ്ലാറ്റിൽ നിന്നുമാണ് ഇയാൾ പിടിയിലായിത്.

ആർഎസ്എസ് പ്രവർത്തകനായ ജിതിൻ കഞ്ചാവ് വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഏറെനാളായി പ്രതി എക്‌സൈസ് നിരീക്ഷണത്തിൽ ആയിരുന്നു.പരിശോധനാ വേളയിൽ പ്രതിയുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി പാക്കറ്റിൽ സൂക്ഷിച്ച കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. എൻഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.