
തിരുവനന്തപുരം : സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ ക്യാമറകൾ നിർബന്ധമാക്കാനുള്ള തീരുമാനം പിൻവലിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.
സ്കൂൾ വാഹനങ്ങളുടെ മുൻവശത്തും പുറകിലും അകത്തും ക്യാമറ സ്ഥാപിക്കണമെന്ന ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദേശം കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതിനാൽ ഈ നിർദേശം പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കാൻ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സുരക്ഷിതമായ യാത്രാ സാഹചര്യങ്ങൾ ഒരുക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.