
മലപ്പുറം : ക്യാമ്പസിനുള്ളിലുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടായിരിക്കില്ല. വിദ്യാർത്ഥികൾ ഹോസ്റ്റലുകൾ ഉടൻ ഒഴിഞ്ഞു പോകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം മുതലാണ് ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് പഠന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമായാണ് പഠന വകുപ്പുകൾ അടച്ചിടാൻ തീരുമാനിച്ചതെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു.