
പാലക്കാട് : പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപം ബസ് ജീവനക്കാരന് കുത്തേറ്റു. പാലക്കാട്-മണ്ണാർക്കാട് റൂട്ടിലോടുന്ന റസാരിയോ ബസിലെ ജീവനക്കാരനായ സന്തോഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സന്തോഷിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സന്തോഷിൻ്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശരീരമാസകലം മുറിവുകളുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി ഷാനിഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ടൗൺ ബസ് സ്റ്റാൻഡ് പരിസരത്തെ പെട്രോൾ പമ്പിന് അടുത്തുവെച്ചാണ് ആക്രമണം നടന്നത്.
അരയിൽ കത്തിയുമായി എത്തിയ പ്രതി സന്തോഷിനെ നിലത്തേക്ക് ചവിട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. പ്രതിയായ ഷാനിഫ് നിസ്സാര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് ആക്രമണ കാരണമെന്ന് പോലീസ്
പറഞ്ഞു.