Banner Ads

കൈക്കൂലി വാങ്ങി: തൃശ്ശൂരിൽ രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് സസ്‌പെൻഷൻ

തൃശ്ശൂർ: ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർമാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയെത്തുടർന്ന് തൃശ്ശൂർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ (ആർടിഒ) രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ സസ്പെൻഡ് ചെയ്തു.

അനീഷ് കെ.ജി., കൃഷ്ണകുമാർ എ.പി. എന്നിവർക്കെതിരെയാണ് നടപടി. ഏജന്റുമാർ വഴി ഇവർ കൈക്കൂലി വാങ്ങുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും പക്കൽ നിന്ന് കണക്കിൽപ്പെടാത്ത 79,500 രൂപ കണ്ടെടുത്തത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.