
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ വിവിധ വിഭാഗങ്ങള്‍ക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു. പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2250 രൂപ വീതം എക്‌സ്ഗ്രേഷ്യ ലഭിക്കും. ഇത്തവണ 250 രൂപ വർധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.
425 ഫാക്ടറികളിലെ 13,835 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. എല്ലാവർക്കും 250 രൂപയുടെ വീതം അരിയും വിതരണം ചെയ്യും. ഇതിനായി 3.46 കോടി രൂപ അനുവദിച്ചു. സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങള്‍ക്കും പെൻഷൻകാർക്കുമുള്ള ഓണം ഉത്സവ ബത്ത വർധിപ്പിച്ചു.
ഏജന്‍റുമാരുടയും വില്‍പനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയർത്തി. 7500 രൂപ ലഭിക്കും. പെൻഷൻകാർക്കുള്ള ഉത്സവബത്ത 2500 രൂപയില്‍നിന്ന് 2750 രൂപയായി വർധിപ്പിച്ചു. 37,000 സജീവ അംഗങ്ങള്‍ക്കും 8700 പെൻഷൻകാർക്കുമാണ് ആനുകൂല്യം ലഭിക്കുക. ഇതിനായി 30 കോടി രൂപ അനുവദിച്ചു.