കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഭീതിപ്പെടുത്തി വീണ്ടും ബോംബ് ഭീഷണി സന്ദേശം വ്യാഴാഴ്ച രാത്രിയാണ് ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ഭീഷണി സന്ദേശംവന്നത്. കഴിഞ്ഞ തിങ്കളാഴയും നെടുമ്ബാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു.
ഈ മെയിൽ മുഖേനെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് എത്തുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ കൂടുതൽ ദേഹപരിശോധനകൾക്ക് വിധേയമാക്കുകയാണ്