Banner Ads

പുനലൂരിൽ ചങ്ങലയിട്ട നിലയിൽ മൃതദേഹം; കൊലപാതകമെന്ന് സൂചന

കൊല്ലം : പുനലൂർ മുക്കടവിലെ റബ്ബർ തോട്ടത്തിൽ ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു. കൊലപാതകമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ കുത്തേറ്റതിൻ്റെയും തീപ്പൊള്ളലേറ്റതിൻ്റെയും പാടുകളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഒരാഴ്ചയിലേറെ പഴക്കമുള്ളതിനാൽ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് ആദ്യം മൃതദേഹം കണ്ടത്. റബ്ബർ ടാപ്പിംഗ് ഇല്ലാത്തതിനാൽ അധികമാരും വരാത്ത സ്ഥലമായിരുന്നു ഇത്.മൃതദേഹത്തിൻ്റെ കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ചങ്ങലയുടെ ഒരറ്റം റബ്ബർ മരത്തിൽ കെട്ടിയിട്ട നിലയിലുമായിരുന്നു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.