
നൈജീരിയയിൽ ബോട്ട് അപകടം അറുപതോളം പേർ മരിച്ചതായി റിപ്പോർട്ട്.ഗബാജിബോ കമ്യൂണിറ്റിക്ക് ചുറ്റുമുള്ള നൈജർ നദിയില്‍ ചൊവ്വാഴ്ച രാത്രി 300 ഓളം യാത്രക്കാരുമായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.വടക്കൻ നൈജർ സ്റ്റേറ്റില്‍ മതപരമായ ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ബോട്ടിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ സഞ്ചരിച്ചു എന്നാണ് റിപ്പോർട്ട്.വാർഷിക മൗലൂദ് ആഘോഷം കഴിഞ്ഞ് മുണ്ടിയില്‍നിന്ന് ഗബാജിബോയിലേക്ക് മടങ്ങുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.രക്ഷാപ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.നിരവധി പേരെ കാണാതായിട്ടുണ്ട്