Banner Ads

കലോത്സവത്തിൻ്റെ കറുത്ത ദിനം: വേദിയിലെത്തുംമുമ്പ് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മണ്ണാർക്കാട്: ഉപജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പള്ളിക്കുറിപ്പ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ദിൽജിത്ത് ആണ് മരിച്ചത്.ഇന്നലെ രാവിലെ മണ്ണാർക്കാട് കാഞ്ഞിരപ്പുഴ പാലംപട്ടയിൽ ഒമിനി വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പാറോപാടത്ത് രാജേഷ് ദിവ്യ ദമ്പതികളുടെ മകൻ ദിൽജിത്ത് ആണ് മരണപ്പെട്ടത്. പള്ളിക്കുറിപ്പ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മണ്ണാർക്കാട് നടന്നുവരുന്ന ഉപജില്ല സ്കൂൾ കലോത്സവത്തിലെ നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ പോവുകയാണ് ദിൽജിത്തിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിൽജിത്തിന് ഉടൻതന്നെ തച്ചമ്പാറ ഇസാഫ് ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.