
തിരുവനന്തപുരം:ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ കാർ സ്ഫോടനം രാജ്യത്തിന്റെ അഖണ്ഡതക്കേറ്റ മുറിവാണെന്ന് ബി.ജെ.പി. നേതാവ് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കുറ്റവാളികൾക്കെതിരെ ഇന്ത്യൻ സർക്കാർ ശക്തമായ നടപടിയുമായി മുന്നോട്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇതൊരു അനിതര സാധാരണമായ, വളരെ ദൗർഭാഗ്യകരമായ സംഭവമാണ്. കഴിഞ്ഞ 20 ദിവസത്തിനിടെ രാജസ്ഥാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇത്തരം എട്ട് ശ്രമങ്ങളാണ് നമ്മുടെ സുരക്ഷാ ഏജൻസികൾ ഇല്ലാതാക്കിയത്. ഈ സ്ഫോടനം രാജ്യത്തിൻ്റെ അഖണ്ഡതക്കേറ്റ മുറിവാണ്.”കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്ന ശക്തികൾ രാജ്യമെമ്പാടും പരന്ന് കിടപ്പുണ്ടെങ്കിൽ അവർക്കെതിരെയും ഇന്ത്യൻ സർക്കാർ ശക്തമായ നടപടിയെടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.