
തിരുവന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി. ചാനൽ ഉടമ ആൻ്റോ അഗസ്റ്റിൻ, കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജെയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.വി. പ്രസാദ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് മുംബൈ ആസ്ഥാനമായ ആർ.എച്ച്.പി. പാർട്ട്ണേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നോട്ടീസ് അയച്ചിരിക്കുന്നത്.
രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബിപിഎൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ പേര് ദുരുപയോഗം ചെയ്ത് ചാനൽ തുടർച്ചയായി വ്യാജവാർത്തകൾ സംപ്രേക്ഷണം ചെയ്തു എന്നാണ് ആരോപണം.ഏഴ് ദിവസത്തിനകം വ്യാജവാർത്തകൾ പിൻവലിക്കുക.പൊതുജന മധ്യത്തിൽ മാപ്പ് പറയുക.അല്ലാത്തപക്ഷം, 100 കോടി രൂപയുടെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുമെന്ന് നോട്ടീസിൽ പറയുന്നു.