Banner Ads

ദേശീയപാത പൊളിഞ്ഞതിൽ ബിജെപിയും യുഡിഎഫും ; രാഷ്ട്രീയ ലാഭം നേടാൻ ശ്രമിക്കുന്നു മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയപാത വികസനത്തിൽ കേരളത്തിന്റെ റോൾ തന്റെ റീലുകളിലൂടെ പറഞ്ഞുകൊണ്ടേയിരിക്കും, മന്ത്രി മുഹമ്മദ് റിയാസ്.സംസ്ഥാനത്തെ ദേശീയപാത മണ്ണിടിച്ചിലിൽ വീണ്ടുംപ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം മുടങ്ങിയ പദ്ധതിയാണിത്.

പദ്ധതിയ്ക്കായി 5560 കോടി രൂപ സംസ്ഥാന സർക്കാർ മുടക്കി. ദേശീയപാത പൊളിഞ്ഞതിൽ ബിജെപിയും യുഡിഎഫും രാഷ്ട്രീയ ലാഭം നേടാനാണ് ശ്രമിക്കുന്നതെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ വേണ്ടിയാണ് താൻ റീലുകളിടുന്നതെന്നും അത് അവസാനിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി

നിർമാണത്തിലുള്ള ദേശീയപാത 68ൽ പലയിടങ്ങളിലും വിള്ളലുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നേരത്തെ പ്രതികരിച്ചിരുന്നു.നിലപാട് താൻ നേരത്തെ വ്യക്തമാക്കിയതാണെന്നും പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് യുഡിഎഫ് കരുതുന്നുണ്ടെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും മന്ത്രി പറഞ്ഞിരുന്നു. സ്വന്തം (യുഡിഎഫ് ) ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയാണ് ദേശീയപാത വികസനം.