
മൂവാറ്റുപുഴ: നഗരത്തിൽ സജീവമായ ബൈക്ക് മോഷണo നടത്തുന്ന സംഘത്തെ പിടികൂടാൻ പോലീസ് അന്വേഷണം ശക്തo. കഴിഞ്ഞ രാത്രിയിലാണ് മൂവാറ്റുപുഴ ടൗണിന് സമീപമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് മൂന്നു ബൈക്കുകൾ കവർച്ച ചെയ്തത് നഗരത്തിൽ നിന്ന് മൂന്നു കിലോമീറ്റർ പരിധിയിലാണ് മോഷണം നടന്നത്. പ്രമുഖ ആഡംബര മൂവി ഒപ്പം വിനോദം ബ്രാൻഡുകളിലെ ബൈക്കുകളാണ് മോഷ്ടാക്കൾ ലക്ഷ്യമാക്കിയതെന്ന് പൊലീസ് അറിയിച്ചു.
മാസ്ക് ധരിച്ച രണ്ട് യുവാക്കളാണ് ഫ്ലാറ്റ് പരിസരത്ത് ബൈക്ക് മോഷ്ടിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നത്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിച്ചതായി പോലീസ് വ്യക്തമാക്കി. മോഷ്ടിച്ച ബൈക്കുകളിൽ ഒന്ന് അടുത്തായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു
. മോഷണ സംഘത്തിൽ രണ്ട് പേരേ ഉണ്ടായിരുന്നുവെന്നതിനാൽ മൂന്നാമത്തെ ബൈക്ക് എത്തിക്കാനുള്ള ബുദ്ധിമുട്ട് കാരണമായിരിക്കാം ഒരു ബൈക്ക് ഉപേക്ഷിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്.ഇതിനിടെ, പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം സിസിടിവി ദൃശ്യങ്ങൾ ആധാരമാക്കി നടക്കുന്നു. നഗരവാസികളോട് ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു. കേസ് വേഗത്തിൽ തീർത്ത് അറസ്റ്റ് നടപടികൾ ഉടൻ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.