തിരുവനന്തപുരം:ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബൈക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ എതിർ ദിശയിൽ നിന്ന് ആംബുലൻസ് വേഗതയിൽ വന്ന് ഇടിക്കുകയായിരുന്നു . ബൈക്ക് യാത്രികൻ അപകടനില തരണം ചെയ്തു. എങ്കിലും സ്ഥിരം അപകടമേഖലയായി ഇവിടം മാറിയെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. പാറശാല പരശുവയ്ക്കലിൽ അപകടത്തിൽ യുവാവിന് പരുക്കേറ്റു.ഒരു മാസത്തിനിടെ പരശുവയ്ക്കലിൽ നടന്ന 12ാമത്തെ അപകടമാണ് ഇത്. കാൽനടയാത്രക്കാരിയായ വയോധിക കഴിഞ്ഞ ആഴ്ച ഇവിടെ അപകടത്തിൽ മരിച്ചിരുന്നു.