Banner Ads

കുറ്റിപ്പുറത്ത് ബൈക്ക് അപകടം; പോളിടെക്‌നിക്ക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം : കുറ്റിപ്പുറം മൂടാലിൽ ബൈക്ക് തെന്നി മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. കെഎംസിടി പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥി കൊളത്തൂര്‍ മൂര്‍ക്കനാട് സ്വദേശി പൈങ്ങേരി വീട്ടില്‍ അന്‍ഷിദ്(21)ആണ് മരിച്ചത്.

മൂടാൽ പറക്കുന്ന് ക്ഷേത്രത്തിനു സമീപം വെച്ചാണ് അപകടം നടന്നത്. അൻഷിദും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് തെന്നി വീഴുകയായിരുന്നു. അപകടത്തിൽ അൻഷിദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.