
വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ സജീവ ചർച്ചാ വിഷയമായിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുന്നണികൾ ശക്തമായ പ്രചാരണ രംഗത്തിറങ്ങിക്കഴിഞ്ഞു.ആരോപണ പ്രത്യാരോപണങ്ങളാൽ മുഖരിതമായ രാഷ്ട്രീയക്കളിക്കളത്തിൽ,
അധികാരം നിലനിർത്തുക എന്നത് ഭരണകക്ഷിയായ എൻഡിഎക്ക് മുൻ തിരഞ്ഞെടുപ്പുകളേക്കാൾ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കൂടെക്കൂടെയുള്ള നിലപാട് മാറ്റങ്ങളും മുന്നണി മാറ്റങ്ങളും അദ്ദേഹത്തിന്റെ ‘കസേരകളി’
എന്ന് വിമർശിക്കപ്പെടുന്ന രാഷ്ട്രീയ സമീപനങ്ങളും എൻഡിഎയുടെ സാധ്യതകളെ ബാധിക്കുമോ എന്ന സംശയം ഉയർത്തുന്നുണ്ട്.പുതിയ രാഷ്ട്രീയ ശക്തികളുടെ ഉദയംബീഹാറിന്റെ രാഷ്ട്രീയ ഭൂമികയിൽ പുതിയ ശക്തികൾ രംഗപ്രവേശം ചെയ്യുന്നത് ഈ തിരഞ്ഞെടുപ്പിന്റെ ഒരു പ്രധാന സവിശേഷതയാണ്.
സിപിഐ(എം-എൽ) ലിബറേഷൻ, പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി തുടങ്ങിയ നവ പാർട്ടികൾ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് വെല്ലുവിളി ഉയർത്തുന്നു.പാർശ്വവൽക്കരിക്കപ്പെട്ട തൊഴിലാളിവർഗ്ഗത്തെയും, ജാതി-നിഷ്പക്ഷത പുലർത്തുന്ന യുവ വോട്ടർമാരെയും ആകർഷിച്ച് നിലവിലെ രാഷ്ട്രീയ സ്ഥിതി മാറ്റാനാണ് ഇവരുടെ ശ്രമം.
ബീഹാറിലെ തൊഴിലില്ലായ്മയും വികസനമില്ലായ്മയും ചൂണ്ടിക്കാട്ടി യുവാക്കൾക്കിടയിൽ സ്വാധീനം നേടാനാണ് ഈ പാർട്ടികൾ ശ്രമിക്കുന്നത്. ഈ വർഷം ആദ്യം സംസ്ഥാനത്തെ വിദ്യാർത്ഥികൾ തൊഴിൽ നിയമന പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഏകദേശം രണ്ട് മാസത്തോളം നീണ്ട പ്രതിഷേധം ആരംഭിച്ചിരുന്നു.
ഇത് സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ തൊഴിലില്ലായ്മയുടെ നേർക്കാഴ്ചയാണ്. ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനമാണ് ബീഹാർ. ഈ വിഷയത്തിൽ കാലാകാലങ്ങളായി അധികാരികൾ മാറി മാറി വന്നിട്ടും കാര്യമായ പുരോഗതി കൈവരിക്കാൻ ബീഹാറിന് സാധിച്ചിട്ടില്ല.
മെച്ചപ്പെട്ട ജീവിതവും തൊഴിലും തേടി ബീഹാറിൽ നിന്നുള്ള യുവാക്കൾ കൂട്ടത്തോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നത് ഇവിടുത്തെ ഒരു പതിവ് കാഴ്ചയാണ്. ഇത് വോട്ടർമാരെ, പ്രത്യേകിച്ച് യുവ വോട്ടർമാരെ, എങ്ങനെണ്ട സ്വാധീനിക്കുമെന്ന് കാനറിയേണ്ടതാണ്രാ. ബീഹാറിന്റെ രാഷ്ട്രീയ ചരിത്രവും പ്രധാന കക്ഷികളും ബീഹാറിലെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുകയാണെങ്കിൽ,
സംസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രധാനമായും മൂന്ന് പ്രമുഖ കക്ഷികളെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്.രാഷ്ട്രീയ ജനതാദൾ (RJD), ജനതാദൾ (യുണൈറ്റഡ് – ജെഡിയു), ഭാരതീയ ജനതാ പാർട്ടി (ബിജെപി). ഈ മൂന്ന് പാർട്ടികളുടെയും സഖ്യങ്ങളും പിണക്കങ്ങളും ആണ് ബീഹാറിന്റെ രാഷ്ട്രീയ ഗതി നിർണ്ണയിച്ചിട്ടുള്ളത്.
2020 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ അനുസരിച്ച്, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിനാണ് ഏറ്റവും കൂടുതൽ വോട്ട് വിഹിതം ലഭിച്ചത്. ബിജെപി രണ്ടാം സ്ഥാനത്തും നിതീഷ് കുമാറിന്റെ ജെഡി(യു) മൂന്നാം സ്ഥാനത്തുമായിരുന്നു. എന്നിട്ടും, സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞത് എൻഡിഎ സഖ്യത്തിനായിരുന്നു, കാരണം അവർക്ക് മൊത്തം സീറ്റുകളിൽ ഭൂരിപക്ഷം നേടാനായി.
2020 ലെ തിരഞ്ഞെടുപ്പിൽ ആർജെഡി 75 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും, 74 സീറ്റുകളും 19.46% വോട്ട് വിഹിതവും നേടിയ ബിജെപിയും, 43 സീറ്റുകളും 15.39% വോട്ട് വിഹിതവും നേടിയ ജെഡിയുവും ചേർന്ന് 125 സീറ്റുകൾ നേടി എൻഡിഎ സഖ്യം രൂപീകരിക്കുകയും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു.
രാജേഷ് കുമാറും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണ്. രവിദാസ് ജാദവ് വിഭാഗത്തിന് ഇതുവരെ സംസ്ഥാനത്ത് ഒരു പ്രധാന രാഷ്ട്രീയ നേതാവിന്റെ അഭാവം ഉണ്ടായിരുന്നു. രാജേഷ് കുമാറിന്റെ നിയമനം ഈ വിഭാഗം വോട്ടർമാരെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ സഹായിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
ബിഹാറിലെ തിരഞ്ഞെടുപ്പുകൾ ഒടുവിൽ ജാതിയിലേക്ക് ചുരുങ്ങുമെന്നു ഒരു പ്രമുഖനേതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജാതി എന്നത് ബീഹാർ രാഷ്ട്രീയത്തിലെ ഒരു പ്രധാന ഘടകമായി തുടരുന്നു എന്നതിന്റെ തെളിവാണിത്. നിതീഷ് കുമാറിന് സ്ത്രീ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമാണുള്ളത്.
പെൺകുട്ടികൾക്ക് സൗജന്യ സൈക്കിൾ നൽകിയത് പോലുള്ള പദ്ധതികളിലൂടെ അദ്ദേഹം ഈ സ്വാധീനം വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ഇത് അദ്ദേഹത്തിന്റെ ‘സൂപ്പർ മഹിളാ വോട്ടർ ബാങ്ക്’ എന്നറിയപ്പെടുന്ന ഒരു വിഭാഗത്തെ സൃഷ്ടിച്ചു.നിതീഷ് ഏത് മുന്നണിയിലാണ് എന്നത് തിരഞ്ഞെടുപ്പ് വിജയസാധ്യത വർദ്ധിപ്പിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
മധ്യപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കണ്ടത് പോലെ, വോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്ത്രീ കേന്ദ്രീകൃത ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാൻ പാർട്ടികൾ പരസ്പരം മത്സരിക്കുന്നത് തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ നിർണായക ഘടകമായി തുടരുന്നു എന്നതിന്റെ വ്യക്തമായ ചിത്രമാണ്.
ഒരു സാധാരണക്കാരന്റെ ഏറ്റവും അടിസ്ഥാനപരമായ പല ആവശ്യങ്ങളും ഇന്നും ഒരു ചോദ്യചിഹ്നമായി നിൽക്കുന്ന, ഒരുകൂട്ടം ചെറുപ്പക്കാരുടെ ഭാവി പോലും തുലാസിലായി നിൽക്കുന്ന സംസ്ഥാനമാണ് ബീഹാർ. വിദ്യാഭ്യാസ നിലവാരം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ബീഹാർ ഇപ്പോഴും പിന്നോട്ട് തന്നെയാണ്.
കാലാകാലങ്ങളായി തുടർന്നു വരുന്ന ഈ ജാതി കേന്ദ്രീകൃത തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇനിയും തുടർന്നാൽ അത് ബീഹാർ എന്ന സംസ്ഥാനത്തെ ഏത് തരത്തിൽ ബാധിക്കും എന്നതും കണ്ടറിയേണ്ടതാണ്.സാമ്പത്തിക വികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്.
ജാതി രാഷ്ട്രീയത്തിനപ്പുറം, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു തിരഞ്ഞെടുപ്പ് നയം പാർട്ടികൾക്ക് ദീർഘകാല വിജയം നേടാൻ സഹായിച്ചേക്കാം. ബീഹാറിന്റെ യുവജനതയ്ക്ക് അവരുടെ ഭാവിയിൽ പ്രതീക്ഷ നൽകുന്ന ഒരു ഭരണം ആവശ്യമാണ്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബീഹാറിന്റെ രാഷ്ട്രീയ ഭാവിക്ക് നിർണായകമാണ്. ജാതി സമവാക്യങ്ങളും നേതാക്കളുടെ വ്യക്തിപരമായ സ്വാധീനവും ഒരു വശത്തും, തൊഴിലില്ലായ്മയും വികസനമില്ലായ്മയും പോലുള്ള അടിസ്ഥാന പ്രശ്നങ്ങൾ മറുവശത്തും നിൽക്കുമ്പോൾ,
ബീഹാർ ജനത ആർക്ക് അധികാരം നൽകുമെന്ന് ആകാംഷയോടെ ഉറ്റുനോക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് വെറും ഒരു ഭരണമാറ്റം മാത്രമല്ല, ഒരു സംസ്ഥാനത്തിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കുന്ന ഒന്നാകുമോ എന്ന് കണ്ടറിയാം.