
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ 18 വയസ്സുകരായ സത്യം, നിധീഷ് എന്നിവർ ആണ് മരിച്ചത്.പാലക്കാട് അട്ടപ്പാടിപുതൂർ ചാവടിയൂരിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. തമിഴ്നാട് കോയമ്പത്തൂരിൽ നിന്നും വന്ന രണ്ട് വിദ്യാർത്ഥികൾ ഭവാനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങുകയും ഒഴുക്കിൽപ്പെടുകയും ആയിരുന്നു.
തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശികളായ 18 വയസ്സുകാരായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടതെറിഞ്ഞ നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ നടത്തി. തുടർന്ന് മണ്ണാർക്കാട് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭവാനിപ്പുഴയിൽ മുങ്ങിമരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എല്ലാവർഷവും അരഡസനോളം ആളുകളെങ്കിലും ഈ പുഴയിൽ മുങ്ങി മരിക്കാറുണ്ട്. പുഴയുടെ വന്യമായ സ്വഭാവം മനസ്സിലാക്കാതെ ഇറങ്ങിക്കുളിക്കുന്നവരാണ് പലപ്പോഴും അപകടത്തിൽ പെടുന്നത്. വലിയ ആഴവും ശക്തമായ അടിയൊഴുക്കുമുള്ള പുഴയാണ് ഭവാനിപ്പുഴ