Banner Ads

കിടപ്പു രോഗിയായ എൺപത്തിയെട്ടുകാരിയെ ; ക്രൂരമായി മർദ്ദിച്ചു,കൊച്ചു മകനെതിരെ കേസ്

കണ്ണൂർ: കിടപ്പു രോഗിയായ എൺപത്തിയെട്ടുകാരിയെ ക്രൂരമായി മർദ്ദിച്ചു,കൊച്ചു മകനെതിരെ കേസ്, പയ്യന്നൂരിൽ കിടപ്പു രോഗിയായ എൺപത്തിയെട്ടുകാരിയെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ച മകളുടെ മകനെതിരെ പൊലീസ് കേസെടുത്തു. കണ്ടങ്കാളിയിലെ കർത്യായനിക്കാണ് മെയ് 11ന് വീട്ടിൽ വെച്ച് മർദ്ദനമേറ്റത്.

മകളുടെ മകൻ റിജു, കർത്യായനിയെ ചവിട്ടി വീഴ്ത്തുകയും തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്തതായി ഹോം നട് നൽകിയ പരാതിയിൽ പറയുന്നു. തലക്കും കൈക്കും പരിക്കേറ്റ കർത്യായനി പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് ‌മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂടെ താമസിക്കുന്നതിലുള്ള വിരോധം കാരണമാണ് ആക്രമണം നടത്തിയതെന്നാണ് കേസ്.

മദ്യപിച്ചെത്തിയ റിജു കർത്യായനിയെ മർദ്ദിച്ചതായി മറ്റൊരു കൊച്ചുമകൻ രാഹുൽ പറഞ്ഞു. ആദ്യം കുളിമുറിയിൽ വീണതാണെന്നാണ് പറഞ്ഞത്. എന്നാൽ മഡാക്ടർമാർ പരിശോധിച്ചപ്പോഴാണ് മർദ്ദനമേറ്റ പാടുകൾ കണ്ടതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തെങ്കിലും പ്രതിയായ റിജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് വിവരം