
കാട്ടാക്കട: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ് ആരോപണവുമായി യുവതി. രണ്ട് വർഷം മുൻപ് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ 50 സെന്റീമീറ്റർ നീളമുള്ള സർജിക്കൽ ട്യൂബ് കുടുങ്ങിയെന്നാണ് കാട്ടാക്കട സ്വദേശിയായ യുവതിയുടെ പരാതി.
കടുത്ത കഫക്കെട്ട് കാരണം എക്സ്-റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി കണ്ടെത്തിയതെന്ന് യുവതി പറയുന്നു. ഈ വിഷയത്തിൽ യുവതി ആരോഗ്യ വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പിന്നീട് ഒഴിഞ്ഞുമാറുകയാണെന്നും യുവതി ആരോപിച്ചു. ട്യൂബ് നെഞ്ചിൽ ഒട്ടിപ്പോയെന്നും അത് നീക്കം ചെയ്യാൻ ശ്രമിച്ചാൽ ജീവന് ഭീഷണിയാണെന്നും ഡോക്ടർ അറിയിച്ചതായും യുവതി പറയുന്നു.