Banner Ads

തിരക്ക് ഒഴിവാക്കാം, ദർശനം എളുപ്പമാക്കാം: ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് വൈകിട്ട് 5 മണി മുതൽ.

തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ഭക്തർക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് (നവംബർ 1) വൈകിട്ട് 5 മണിക്ക് ആരംഭിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്.ദർശനത്തിനുള്ള സ്ലോട്ട് sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.

ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ സൗകര്യം.ഒരു ദിവസം പരമാവധി 20,000 ഭക്തർക്കാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് അനുമതി നൽകുക.കഴിഞ്ഞ വർഷത്തെപ്പോലെ, എൻട്രി പോയിന്റുകളായ വണ്ടിപ്പെരിയാർ സ്വതം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും.

തീർഥാടകർക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷ ഇത്തവണ വിപുലപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷം നാല് ജില്ലകളിലെ അപകട മരണങ്ങൾക്കു മാത്രമായിരുന്നു പരിരക്ഷ ലഭിച്ചിരുന്നത്.ഇത്തവണ മുതൽ ശബരിമല യാത്രയ്ക്കിടെ കേരളത്തിൽ എവിടെ വെച്ച് അപകടമുണ്ടായാലും അഞ്ച് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.