Banner Ads

പുകമറ സൃഷ്ടിച്ച് പാർട്ടി വിരുദ്ധ മനോഭാവം ഉണ്ടാക്കാൻ ശ്രമം; ഇഡിക്കെതിരെ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം : സിഎംആർഎൽ – എക്‌സാലോജിക് കേസിൽ ഇഡി നടത്തുന്ന റെയ്ഡുകൾ സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുകമറ സൃഷ്ടിച്ച് പാർട്ടിവിരുദ്ധ പൊതുവികാരം രൂപപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഇതിനെ പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി എ മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമിക്കുന്നത്.

ഒരു വസ്തുതയുമില്ലാത്ത വിഷയങ്ങളിൽ അന്വേഷണം നടത്തി അത് സത്യമാണെന്ന് വരുത്തിതീർക്കാൻ നോക്കുകയാണെന്നും ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുടെ ഓഹരി ഘടന മാറ്റിയതിനെക്കുറിച്ച് സർക്കാരിന്റെ അതൃപ്തി കേന്ദ്രത്തെ അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെയും എംവി ഗോവിന്ദൻ തള്ളി.

മുഖ്യമന്ത്രിയുടേത് തെറ്റായ അവകാശവാദമാണെന്നും കേന്ദ്രത്തോട് ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. രാജ്യത്ത് ബിജെപി നടത്തുന്ന കാവിവൽക്കരണത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.