Banner Ads

തൃശൂരിൽ എംഡിഎംഎ വേട്ട; റിട്ട എസ് പിയുടെ മകനടക്കം എക്സൈസ് കസ്റ്റഡിയിൽ

തൃശൂർ : തൃശൂർ ചിയ്യാരത്ത് എംഡിഎംഎ കൈമാറുന്നതിനിടെ റിട്ടയേഡ് എസ്പി ഉണ്ണിരാജ ഐപിഎസിന്റെ മകൻ ഉൾപ്പെടെ രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ഉണ്ണിരാജയുടെ മകൻ അഭിജിത്ത്, കൂട്ടാളി റോജർ എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി എട്ടരയോടെ ബൈക്കിലെത്തി എംഡിഎംഎ കൈമാറാൻ ശ്രമിക്കവേയാണ് ഇരുവരും പിടിയിലായത്. പ്രതികളിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.