Banner Ads

ക്ഷേത്രത്തിൽ കയറി ആക്രമണം ; എട്ടുപേർ കസ്റ്റഡിയിൽ

പത്തനംതിട്ട: മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം എട്ടുപേർ അറസ്റ്റിൽ . ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിൻറെ ബലിക്കൽ പുരയിൽ കയറി ആക്രമണം.കൂടാതെ ക്ഷേത്ര ജീവനക്കാരനെ മർദ്ദിക്കുകയും ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കട്ടൗട്ടും മറ്റും വലിച്ചുകീറുകയും ചെയ്തു. കഴിഞ്ഞദിവസം ഗാനമേളയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം. മദ്യലഹരിയിൽ ഡിവൈഎഫ്ഐക്കാരാണ് ആക്രമണം നടത്തിയത് എന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ആരോപിച്ചു. ക്ഷേത്രസംരക്ഷണസമിതി ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് ആറുവരെ മൈലപ്ര പഞ്ചായത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *