Banner Ads

എ.ടി.എം. മെഷീന്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം

നെടുങ്കണ്ടം:പാറത്തോട് ടൗണില്‍ സ്ഥാപിച്ചിരുന്ന സ്വകാര്യ കമ്ബനിയുടെ എ.ടി.എം. മെഷീന്‍ കുത്തിത്തുറക്കാനാണ് ശ്രമം നടന്നത്. കുമളി മൂന്നാര്‍ സംസ്ഥാന പാതയിലാണ് എ ടി എം.എ.ടി.എം. മെഷീനിന്‍റെ മുന്‍ഭാഗം ശക്തിയേറിയ ആയുധം ഉപയോഗിച്ച്‌ കുത്തിത്തുറന്ന നിലയിലായിരുന്നു. പണം മോഷ്ടിക്കാനായിട്ടില്ലെന്നാണ് എ.ടി.എം അധികൃതര്‍ പറയുന്നത്.ഇന്നലെ രാവിലെ പണമെടുക്കാന്‍ എത്തിയ സ്ത്രീയാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. എ.ടി.എം. ഫ്രാഞ്ചൈസി എടുത്ത് നടത്തുന്ന ആള്‍ ഉടുമ്ബന്‍ചോല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാകാം സംഭവമെന്നാണ് പൊലീസ് നിഗമനം.പണം സൂക്ഷിച്ചിരിക്കുന്ന ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ എന്നാണ് എ.ടി.എം. നടത്തിപ്പുകാര്‍ പറയുന്നത്. ഉടുമ്ബന്‍ചോല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്, ഡോഗ് സ്‌ക്വാഡ്,വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച്‌ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *