Banner Ads

ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചിയിലെ; അസിസ്റ്റൻ്റ് ഫിസിഷ്യൻ പിടിയിൽ

കൊച്ചി : ഹൈബ്രിഡ് കഞ്ചാവുമായി എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റൻ്റ് ഫിസിഷ്യൻ അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശി ഡോക്ടർ അലൻ കോശിയാണ് ഡാൻസാഫ് (District Anti-Narcotic Special Action Force) സംഘത്തിൻ്റെ പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ഡോക്ടറുടെ വരാപ്പുഴയിലെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

ഡോക്ടറിൽ നിന്ന് 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 8 ഗ്രാം സാധാരണ കഞ്ചാവും പിടിച്ചെടുത്തു. സ്വകാര്യ ആശുപത്രിയിലെ ലിവർ കെയർ വിഭാഗത്തിലെ അസിസ്റ്റൻ്റ് ഫിസിഷ്യനാണ് അലൻ കോശി. അറസ്റ്റിന് ശേഷം ഇദ്ദേഹത്തെ വരാപ്പുഴ പോലീസ് സ്റ്റേഷനിൽനിന്ന് ജാമ്യത്തിൽ വിട്ടു.