Banner Ads

ആൺസുഹൃത്തിനൊപ്പം കണ്ടതിന് മർദനം; യുവതിയുടെ 38000 രൂപയുടെ ഫോൺ തല്ലിത്തകർത്ത് സഹോദരൻ

കണ്ണൂർ : തലശ്ശേരി കോടതിക്ക് സമീപമുള്ള പാർക്കിൽ ആൺസുഹൃത്തിനൊപ്പം സംസാരിച്ചിരുന്ന 33കാരിയെ സഹോദരൻ മർദിച്ചതായി പരാതി. ആൺസുഹൃത്തിനും പരിക്കേറ്റു. സംഭവത്തിൽ ചമ്പാട് സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

യുവതിയെ മുഖത്തടിക്കുകയും ലഹരി വിൽപ്പനക്കാരെന്ന് അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യുവതിയുടെ 38000 രൂപയുടെ ഫോണും ഹെഡ്‌സെറ്റും സഹോദരൻ തല്ലിത്തകർത്തു. മുൻപും സഹോദരന്റെ ഭാഗത്തുനിന്ന് മർദനമേറ്റിട്ടുണ്ടെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.