ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി അരവിന്ദ് കെജരിവാൾ. ശക്തനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് താന്‍ എപ്പോഴും പറയാറുണ്ടെന്ന് കെജരിവാൾ പറയുന്നു. എന്നാൽ മോദി ഒരു ദൈവം അല്ലെന്നും കെജരിവാൾ പറയുന്നു. ദൈവം തന്നോടൊപ്പം ഉണ്ടെന്നും സുപ്രീംകോടതിയ്ക്ക് താൻ നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം ആദ്യമായി ഡല്‍ഹി നിയമസഭയെ അഭിസംബോധന ചെയ്‌ത് കൊണ്ട് സംസാരിക്കുകയായിരുന്നു കെജരിവാൾ. അഴിമതി ആരോപണങ്ങളും എക്സൈസ് പോളിസി കേസിൽ തുടർന്നുള്ള അറസ്റ്റുകളും നിലനിൽക്കെ ധാർമ്മിക ഉന്നതി വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്ഥാനമൊഴിയാനുള്ള അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ച് മാസത്തോളമായി ജയിലിലായിരുന്ന കെജരിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിപക്ഷത്തിന് വിഷമമുണ്ടാകും ഞാനും മനീഷ് സിസോദിയയും ഇവിടെ നില്‍ക്കുന്നത് കാണുമ്പോൾ. ദൈവമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും അജ്ഞാത ശക്തിയോ ഭൂമിയിലുണ്ടെന്നതില്‍ സംശയമില്ല. അതാണ് ഞങ്ങളെ സഹായിച്ചത് എന്നുമാണ് കെജരിവാൾ പറയുന്നത്.