Banner Ads

യൂണിഫോമിൽ ഇറങ്ങി, പിന്നെ വസ്ത്രം മാറി; തൃശൂരിൽ 15കാരനെ കാണാനില്ല; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃശൂർ : സ്കൂളിലേക്ക് പോയ 15 വയസുകാരനെ കാണാനില്ലെന്ന് പരാതി. തൃശൂർ മുക്കാട്ടുകര സ്വദേശിയും മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർത്ഥിയുമായ ജോയൽ ജോർജ്ജ് ജോഷിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ സ്കൂൾ യൂണിഫോം ധരിച്ചാണ് ജോയൽ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് വസ്ത്രം മാറി പോകുന്നത് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ച പോലീസ് ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9496346562 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കളും പോലീസും അഭ്യർത്ഥിച്ചു.