Banner Ads

അരിയിൽ ഷുക്കൂർ വധക്കേസ്: പി ജയരാജനെയും ടി വി രാജേഷിനെയും വെറുതെ വിട്ടു

കൊച്ചി : അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും കൊച്ചിയിലെ സിബിഐ കോടതി വെറുതെ വിട്ടു. 23 വയസ്സുകാരനായ ഷുക്കൂറിനെ മണിക്കൂറുകളോളം തടങ്കലിൽ വെച്ചും ഫോട്ടോയെടുത്ത് ആളെ ഉറപ്പാക്കിയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്.

2012 ഫെബ്രുവരി 20ന് രാവിലെ 11.45ഓടെ തളിപ്പറമ്പ് അരിയിലിൽ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. ഈ ആക്രമണത്തിന് പ്രതികാരമായി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

പാർട്ടി കോടതി വിധി നടപ്പാക്കി എന്ന പേരിൽ സിപിഎമ്മിനെ രാഷ്ട്രീയമായും നിയമപരമായും പ്രതികൂട്ടിൽ നിർത്തിയ കേസായിരുന്നു ഇത്. പി ജയരാജൻ, ടി വി രാജേഷ് എന്നിവരുൾപ്പെടെ 31 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്.