
കാസർകോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിൻ്റെ കഴുത്തിൽ കത്തി കുത്തിയിറക്കി. മത്സ്യവ്യാപാരിയായ അനിൽകുമാർ (36) എന്നയാൾക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.സാമ്പത്തിക ഇടപാട് സംസാരിക്കാനെന്ന വ്യാജേന ഒരാൾ അനിൽകുമാറിനോട് സീതാംഗോളിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.
ഇവിടെയെത്തിയ ഉടൻ തന്നെ അക്രമം നടന്നു.അക്രമിസംഘം അനിൽകുമാറിൻ്റെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ കഴുത്തിൽ കത്തി കുത്തിയിറങ്ങിയ നിലയിൽ ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ പരിക്ക് അതീവ ഗുരുതരമാണ്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അതിവേഗം നടത്തിയ അന്വേഷണത്തിൽ നാല് പേരെ അറസ്റ്റ് ചെയ്യുകയും അക്രമികൾ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.