
ഗുവാഹത്തി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പിന്നാലെ, സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരവും അപകീർത്തികരവുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് അസമിൽ 15 പേരെ അറസ്റ്റ് ചെയ്തു.ഈ വിവരം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് മാധ്യമങ്ങളെ അറിയിച്ചത്.”ഡൽഹി സ്ഫോടനത്തെ സംബന്ധിച്ച് അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിപ്പിച്ചതിൽ അസമിലുടനീളം പതിനഞ്ച് പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.”