
മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസിലുള്ള അനൺസിയേഷൻ കത്തോലിക്കാ സ്കൂളിൽ നടന്ന വെടിവെപ്പിൽ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
മരിച്ചവരിൽ എട്ട്, പത്ത് വയസ്സുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. 395 വിദ്യാർഥികൾ പഠിക്കുന്ന സ്വകാര്യ സ്കൂളായ ഇവിടെ, രണ്ട് ദിവസം മുൻപ് മാത്രമാണ് പുതിയ അധ്യയന വർഷം ആരംഭിച്ചത്. ഈ ഞെട്ടിക്കുന്ന സംഭവം മിനിയാപൊളിസിനെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.